Thursday, July 3, 2025

Job Openings in an Automobile Showroom in Ranni

Urgentjob openings are reported in a leading automobile showroom in Ranni and the candidates will be hired on the basis of a walk-in-interview. 

The current openings are as below.

  • Manager
  • Workshop Supervisor
  • Sales Executive
  • Mechanic
  • Mechanic Assistant
The date of the walk-in-interview is 5th July 2025 and the location is Job Station, Ranni Block Panchayath. Refer the below image for more details.



Wednesday, April 9, 2025

സാമ്രാജും സംഘവും നയിക്കുന്ന മെഗാ മാജിക് ഷോ റാന്നിയുടെ മണ്ണിൽ


 


നൂറിന്റെ നിറവിലേക്ക് പ്രവേശിക്കുന്ന  റാന്നി - കരിമ്പനാംകുഴി സെൻറ്. ആൻഡ്രൂസ് മാർത്തോമാ ഇടവകയുടെ  ശതാബ്‌ദി - ജീവകാരുണ്യ, സാമൂഹിക സേവനപദ്ധതികളുടെ ധനശേഖരണാർത്ഥം

മാജിക് ഷോ റാന്നിയുടെ മണ്ണിൽ.


പാസ്സ് മൂലം നിയന്ത്രണം ഏർപ്പെടുത്തിയ ഈ ഷോ യുടെ ടിക്കറ്റ് കരസ്ഥമാക്കുമ്പോൾ 

മാജിക്കിന്റെ വിസ്മയ സാഗരത്തിലൂടെ മൂന്നു മണിക്കൂർ നേരം നീന്തി തുടിക്കാം എന്നത് മാത്രമല്ല പ്രത്യേകത.


കിഡ്നി രോഗത്തിന്റെ പിടിയിലമർന്ന് ഡയാലിസിലൂടെ  മാത്രം ജീവൻ നിലനിർത്തുന്ന നിർധനരായ  രോഗികളിലേക്ക് നീട്ടുന്ന സ്നേഹത്തിന്റെ കരമായി നിങ്ങളും മാറുന്നു.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി യുടെ ഭാഗമായി മാറുന്നു. മറ്റ് കാരുണ്യ, സാമൂഹ്യ, സേവന പദ്ധതികളും ഏറ്റെടുത്ത് നടത്തുന്നു. 

ഉടൻ ടിക്കറ്റ്കൾ കരസ്ഥമാക്കി മാനവികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ജീവ കാരുണ്യ പ്രവർത്തികളുടെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.🙏

Thursday, April 3, 2025

മാതൃകയായി അഞ്ചാം തവണയും കതിർമണ്ഡപം ഒരുക്കി റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രം.

 


"മംഗല്യനിധിമംഗല്യം" എന്ന ആശയവുമായി റാന്നി തോട്ടമൺ കാവ് ഭഗവതി ദേവസ്വം വർഷത്തിൽ ഒരു കല്യാണം നടത്തികൊടുക്കുന്നതിന്റ ഭാഗമായി ഒരു കുടുംബം കൂടി അമ്മയുടെ അനുഗ്രഹത്തിന് അർഹരായി.


തോട്ടമൺകാവ് ഭഗവതി ക്ഷേത്രം നടത്തികൊടുക്കുന്ന അഞ്ചാമത് കല്യാണം ആണ് ഇന്ന് രാവിലെ ഉള്ള ശുഭമുഹൂർത്തത്തിൽ തോട്ടമൺകാവ് ദേവിയുടെ മുന്നിൽ നടന്നത്. 


ക്ഷേത്രം നടത്തികൊടുക്കുന്ന കല്യാണത്തിന് വേണ്ട സ്വർണ്ണം, വസ്ത്രം, കൂടാതെ വിദവസമൃദ്ധമായ സദ്യ എന്നിവ നൽകുന്നത് ക്ഷേത്രത്തിന്റെ മേൽനോട്ടത്തിലാണ്.ക്ഷേത്രത്തിൽ വരുന്ന മംഗല്യനിധിയിൽ ഭക്തർ നൽകുന്ന സംഭവനയിൽ നിന്നുമാണ് ദേവസ്വം ഇപുണ്യ കർമ്മം നടത്തികൊടുക്കുന്നത്, 


(Thottamon Kavu Devi Temple, Thottamon, Ranni - Mangalya Nidhi Mangalyam)

ആരോഗ്യ മേള 2025 ക്യാമ്പ് ഗുണകരമാക്കാൻ റാന്നി ഗ്രാമ പഞ്ചായത്ത്‌ ഒരുക്കങ്ങൾ നടത്തും

 റാന്നി ഗ്രാമപഞ്ചായത്ത് നേതൃത്വമേകി വേൾഡ് മലയാളി കൗൺസിൽ കെയർ എൻ സേഫുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മെഗാ ആരോഗ്യമേള 2025 സാദാരണക്കാരിൽ സാദാരണക്കാരായവരിൽവരെ എത്തിച്ചേരുന്നതിന് റാന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളുമായി രംഗത്തുണ്ട്

.അതിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തുമെന്ന് പ്രസിഡന്റ് കെ ആർ പ്രകാശ് പറഞ്ഞു. പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ജനപ്രതിനിധി കളുടെ സാനിധ്യത്തിൽനടന്ന സ്വാഗത സംഘ യോഗത്തിൽ സംസാരിക്കുകയായിരുന്നു. റാന്നിപെരുമ്പുഴ

എൻ എസ് എസ് ആഡിറ്റോറിയം ഹാളിൽ ഏപ്രിൽ 12ന് (12/04/2025)ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെരെയാണ് മെഗാ മെഡിക്കൽ ക്യാമ്പ്.

സൗജന്യമായിട്ടുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസും, കരിയർ ഗൈഡൻസുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിൽ 12 ൽ പരം വിഭാഗങ്ങളിലെ വിധക്തരായ ഡോക്ടർമാരാണ് നേതൃത്വം നൽകുന്നത്.ഇതോടൊപ്പം മെഡിക്കൽ ബോധവത്കരണ ക്ലാസും, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാർഥികൾക്കായി ഭാവി കാര്യങ്ങളിൽ വിദ്യാഭ്യാസത്തെ സംബന്ധിച്ചുകൊണ്ടുള്ള തിരിച്ചറിവുകൾ ലഭിക്കുന്നതിന് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനിലെ ( NICHE) ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ദ്ധർ പങ്കെടുത്തുകൊണ്ടുള്ള കരിയർ ഗൈഡൻസും സംഘടിപ്പിച്ചിട്ടുണ്ട്.ഈ അവസരങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പേരുകൾ നേരത്തെ ബുക്ക് ചെയ്യാവുന്നതാ ണ്. ഓരോ വിഭാഗത്തി ലുമുള്ള ഡോക്ടർ മാരെ കാണുവാൻ 50 പേർക്കാണ് സൗജന്യമായി പ്രത്യേകം ബുക്കിംഗ് സൗകര്യം  ഒരുക്കിയിട്ടുള്ളത്.

പരിശോധനവിഭാഗങ്ങൾഇവയാണ്.

  • ക്യാൻസർ,
  •  ഹൃദ്രോഗം
  • ഓഡിയോളജി,
  • നാച്യുറോപതി,
  •  ഉദരരോഗം,
  • ഗൈനോക്കോളജി,
  • യൂറോളജി,
  • കിഡ്നിരോഗം,
  • ദന്തരോഗം,
  • നേത്രരോഗം,
  • അസ്ഥരോഗം
  • ഡയറ്ററവിഭാഗം

അൾട്രാ സൗണ്ട് സ്കാനിംഗ് ,ബ്ലഡ്‌ ടെസ്റ്റ്‌,തൈറോയിഡ് ടെസ്റ്റ്‌ (TSH), ഐ ബ്രസ്റ്റ് സ്കാനിംഗ്(സ്ത നാർബുദ രോഗ നിർണ്ണയം), സ്ത്രകളിലെ ഓവറിയൻക്യാൻസർ എന്നിവയിൽ മാർക്കർപരിശോധന(C-125)നടത്തുന്നുണ്ട്.

    ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക്പുരുഷന്മാരിലെ പ്രൊസ്റ്റേറ്റ് ക്യാൻസർ നിർണ്ണയ ടെസ്റ്റ്‌(പ്രൊസ്റ്റേറ്റ്

സ്‌പെസിമെൻ ആന്റിജൻ ടെസ്റ്റ്‌)സൗജന്യമായി നടത്തും.

ECHO, ECG&BONE DEDENSITY ടെസ്റ്റുകളും എന്നിവ തികച്ചും സജന്യമായിരിക്കും.തുടർ ചികിത്സയ്ക്ക് നിംസ് മെഡി സിറ്റിയിൽ ഇളവുകളും ലഭ്യമായിരിക്കും.ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിംസ് മെഡിസിറ്റിയുടെ ഫുൾബോഡി എക്സിക്യുട്ടിവ് ചെക്കപ്പിൽ 30% ഇളവും ലഭ്യമാണ്.

ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും, ആരോഗ്യകരമായ ഒരു പുതു തലമുറയെ  പടുത്തുയർത്താനുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താണമെന്ന് പ്രസിഡന്റ് ശ്രീ പ്രകാശ് കുഴികാല പറഞ്ഞു.

പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനപ്രതിനിധികളായ, ശശികല രാജശേഖരൻ, മന്ദിരം രവീന്ദ്രൻ, സിന്ധു സഞ്ജയൻ, സ്വാഗത സംഘം ഭാരവാഹികളായ പ്രസാദ് കുഴികാല, ഡോ :H സജീവ്,സാബു പി ജോയി, ദിലീപ് ഉതിമൂട്,അഞ്ചു കൃഷ്ണ, ഡോ വിലാസിനി ദേവി, ശശികുമാർ, മോഹനചന്ദ്രൻ, സുധാകരൻ പിള്ള,

എന്നിവർ പ്രസംഗിച്ചു. ആശ പ്രവർത്തകർ ഹരിത കർമ്മസേന , സി ഡി എസ് പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. 

ബുക്കിങ്ങിനായി പ്രത്യേക നമ്പറുകളും പുറത്തിറക്കി.ക്യാൻസർ,

9544419149,

ഹൃദ്രോഗം:

9495871084

ഓഡിയോളജി :9747571978

നാച്യുറോപതി:

8848787304 ഉദരരോഗം:

8078402780 ഗൈനോക്കോളജി:9562642703 യൂറോളജി:

9539122913 കിഡ്നിരോഗം:

9526156580 ദന്തരോഗം:

9747763265 നേത്രരോഗം:

9747980780 അസ്ഥരോഗം:

9744236952

ഡയറ്ററവിഭാഗം:

9961390171 എന്നിവയിലാണ് ബുക്ക്‌ ചെയ്യുന്നത്.ഓരോ വിഭാഗത്തിലും ആദ്യം ബുക്ക്‌ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാം.

ചെയർമാൻ 

Dr:H സജീവ് 

9447207250

ജനറൽ കൺവീനർ 

പ്രസാദ് കുഴികാല.

9447207218.

കയ്യേറ്റം തകൃതിയായി നടക്കുന്നു. വാളിപ്ലക്കൽ കല്ലുകാർ പഴയ റോഡ് ആവാഹിക്കുന്നു - Encroachment in Valiplackal Ranni

 പി എം റോഡിൽ വീണ്ടും കയ്യേറ്റം. സാധനങ്ങൾ ഇറക്കുന്ന മറവിൽ സ്ഥിരമായി കല്ലുകൾ പഴയ റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കുകയും കുറേച്ച ഷെഡ് കെട്ടി എടുക്കുകയും ചെയ്യുക എന്നതാണ് കൈയ്യേറ്റ ശ്രമത്തിന്റെ ആദ്യ ഭാഗം. ആർക്കെങ്കിലും ചെറിയ സഹായങ്ങൾ ബന്ധപ്പെട്ടവരടെ ഭാഗത്ത് നിന്നും ലഭിച്ചാൽ അത് ഒട്ടകത്തിനു തല വെയ്ക്കാൻ ഇടം നൽകുന്നത് പോലെയാണ്.





വാളിപ്ലാക്കൽ വളരെ അധികം സ്ഥലം കല്ലുകടയ്ക്ക് ഉണ്ടെങ്കിലും റോഡ് കൈയ്യേറീ എടുത്തില്ല എങ്കിൽ സ്ഥാപന ഉടമകൾക്ക് ഉറക്കം വരില്ല. വസ്തു ഉടമകൾക്ക് ഭാവിയിൽ ഗുണപ്പെടുവാനുമുള്ള സൗകര്യങ്ങളാണ് കച്ചവടക്കാർ ഒരുക്കി നൽകുന്നത്.

എത്രയും വേഗം കെ എസ് ടി പി ഉൾപ്പെടെ ബന്ധപ്പെട്ടുകൊണ്ട് കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിട്ടുള്ള കൈയ്യേറ്റങ്ങൾ അടിയന്തിര നോട്ടീസ് നൽകി കെ എസ് ടി പി നീക്കം ചെയ്തിരുന്നു.


Tuesday, March 25, 2025

Genuine Badminton Court Ranni - Vacation Badminton Coaching Classes 2025

 പ്രിയ മാതാപിതാക്കളെ,

     കഴിഞ്ഞ 15 വർഷങ്ങളായി, കായിക മേഖലയിൽ നിരവധി പ്രതിഭകളെ സൃഷ്ടിക്കുകയും, റാന്നിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി യുവതീയുവാക്കളിലും, മദ്ധ്യവയസ്കരിലും  ജീവതശൈലീരോഗങ്ങളിൽ നിന്നും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന മഹത്പ്രസ്ഥാനമാണ് ജന്യുവിൻ ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട്. രാവിലെയും വൈകുന്നേരവുമായി ഏകദേശം നൂറിൽപ്പരം ബാഡ്മിൻറൺ താരങ്ങൾ പ്രാക്ടീസിനെത്തുന്ന പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികച്ച കായിക സ്റ്റേഡിയമാണിതെന്ന് അഭിമാനപൂർവ്വം അറിയിക്കുന്നു. ഏകദ്ദേശം 5000 ചതുരശ്ര അടിയിൽ 3 ഇൻഡോർ ഷട്ടിൽ കോർട്ടുകളും, മിനി ജിംനേഷ്യവും, പവലിയനും, അടിസ്ഥാന സൗകര്യങ്ങളും, തടസ്സരഹിതമായി വെള്ളവും വെളിച്ചവും ഇവിടെ ഒരുക്കിയിട്ടുമുണ്ട്. റാന്നിയിൽ നിന്നും ഏകദേശം 3 കിലോമീറ്ററിനുള്ളിൽ ഗ്രാമീണ അന്തരീക്ഷത്തിൽ, സിറ്റാഡൽ സ്കൂളിനും, സെൻറ് മേരീസ് സ്കൂളിനും സമീപത്തായി  സ്ഥിതിചെയ്യുന്നു.



ജന്യുവിൻ ഇൻഡോർ കോർട്ടിൻ്റെ അഭിമുഖ്യത്തിൽ, കഴിഞ്ഞ 10 വർഷങ്ങളായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ബാഡ്മിൻറൺ കോച്ചിംഗ് ക്യാമ്പ് പതിവുപോലെ ഈ വർഷവും ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 


    നമുക്ക് ചുറ്റും ലഹരി ലഹരി നിറയുന്ന ഈ സാഹചര്യത്തിൽ, നമ്മുടെ കുട്ടികൾ ആ ചതിക്കുഴിയിലേക്ക് വീഴാതിരിക്കാൻ, കുട്ടികളുടെ ശ്രദ്ധയും താല്പര്യങ്ങളും ബാഡ്മിൻറണിലേക്ക് വഴിതിരിച്ചു വിടാനുള്ള എൻ്റെ എളിയൊരു ശ്രമമാണിത്. ലഹരി ഉപയോഗവും, മൊബെൽ ഫോണിൻ്റെ അതിപ്രസരവും നിമിത്തം കുട്ടികളിലുണ്ടാകുന്ന, സ്വഭാവവൈകൃതങ്ങൾ നമ്മുടെ സമൂഹത്തിൽ വ്യാപരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ,  കുട്ടികളെ നേർവഴിക്കു നയിക്കുവാൻ കായികവിനോദങ്ങൾക്ക് മാത്രമെ സാധ്യമാകൂയെന്ന് എവർക്കും അറിവുള്ളതാണല്ലോ. കുട്ടികളെ ചെറുപ്പത്തിൽ തന്നെ കായിക മേഖലയിലേയ്ക്ക് ആകർഷിക്കുവാനും ചിട്ടയായ മികച്ച പരിശീലനം നൽകുവാനും മാതാപിതാക്കൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലെ ആരോഗ്യമുള്ള മനസ്സും, ബുദ്ധിവികസനവും  ഉണ്ടാവുകയുള്ളൂയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കളിക്കളത്തിലെ  തോൽവികളും, മുന്നേറ്റങ്ങളും, വിജയങ്ങളും, സങ്കടങ്ങളും, സന്തോഷങ്ങളും കുട്ടികൾക്ക് ജീവിത പാഠങ്ങളാകുമെന്നതിൽ സംശയമില്ല. 


മറ്റുള്ള കായിക വിനോദങ്ങൾ പരിശീലിപ്പിക്കുന്നതിനെക്കാൾ, ബാഡ്മിൻ്റൺ പരിശീലിക്കുന്നതായിരിക്കും കുട്ടികളുടെ കായികവും ബുദ്ധിപരമായതുമായ വളർച്ചയ്ക്ക് നന്ന്. കഠിനമായ കായിക അധ്വാനമോ പരിശീലനമോ ആവശ്യമില്ലാത്തതും, മഴ കൊള്ളാതെയും വെയിൽ ഏൽക്കാതെയും ഇൻഡോർ കോർട്ടുകളിൽ നടത്തുന്ന ലഘു പരിശീലന മുറകളാൽ കുട്ടികളുടെ ശരീരഘടനയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു. ഔട്ട്ഡോർ ഗെയിമുകൾ പരിശീലിപ്പിക്കുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള അപകടങ്ങളോ, പരിക്കുകളോ ബാഡ്മിൻ്റണിൽ തുലോം കുറവായിരിക്കും. തുടർന്ന് കളികൾ പരിശീലിപ്പിക്കുന്നതോടുകൂടി, കുട്ടികളിടെ മടിയൻ സ്വഭാവം മാറ്റിയെടുക്കുവാനും, പ്രതികരണശേഷി ത്വരിതപ്പെടുത്തുവാനും, എതിരാളികളുടെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ്, ബുദ്ധിപൂർവ്വം മത്സരങ്ങൾ വിജയിപ്പിക്കുവാനും പരിശീലിക്കുന്നു. ഇത് കുട്ടികളിൽ ആരോഗ്യപരമായി വീറും വാശിയും വർദ്ധിപ്പിക്കുന്നതിനും, ജയപരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും സാധ്യമാകുന്നു. ഈ അവധിക്കാലത്ത് സമപ്രായക്കാരായ പുതിയ കുട്ടികളുമായി ഇടപഴകുന്നതിന് അവസരം ലഭിക്കുന്നതിനാൽ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിനും സ്നേഹവും പരസ്പരബഹുമാനവും കുട്ടികളിൽ ഉണ്ടാക്കുന്നതിനും സാധിക്കുന്നു.


നമ്മുടെ കുട്ടികൾ നാശത്തിലേയ്ക്കും, ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും കൂപ്പുകുത്താതെ, ഉത്തമ പൗരന്മാരായി വളർത്തിയെടുത്തെങ്കിൽ മാത്രമേ, ജീവിതവിജയവും ആര്യോഗ്യമുള്ള സമൂഹത്തെയും സൃഷ്ടിക്കാൻ സാധ്യമാകൂ.


 നിരവധി സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളതും KBSA അംഗീകാരമുളള പരിശീലകനുമായ ഡിനു തങ്കച്ചനൊപ്പം, കഴിഞ്ഞ 40 വർഷമായി ബാഡ്മിൻറൺ മേഖലയുമായി അഭേദ്യബന്ധമുള്ള ഞാനുമുണ്ടാകും. കൂടാതെ, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസിലിംഗ് നൽകുന്നതിന് പ്രമുഖ വ്യക്തിത്വങ്ങൾ കൂടിയുണ്ടാകും.   


5 വയസ്സ് മുതലുള്ള കുട്ടികൾക്ക് ഇവിടെ ബാഡ്മിൻറൺ പരിശീലനം ലഭ്യമാണ്. കഴിഞ്ഞ 10വർഷങ്ങളിൽ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികളും അവരുടെ മാതാപിതാക്കളും നൽകിയ പിന്തുണയാണ്, ഈ വർഷവും ഇത്തരത്തിലൊരു കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുവാൻ പ്രചോദനമായത്.  ഈ അവധിക്കാലത്ത് കുട്ടികളുടെ ചിന്തയിലേക്ക് കളികളും വ്യായാമങ്ങളും എത്തുമ്പോൾ, അനാവശ്യ ദുഃർചിന്തകളും മൊബൈൽ ഫോണും ഒഴിവാവുകയും, ചെയ്യുമെന്നാണ് അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. 


മാതാപിതാക്കൾ, ജന്യുവിൻ ഇൻഡോർ സ്റ്റേഡിയത്തിൽ നേരിട്ടെത്തി ബോധ്യപ്പെട്ടശേഷം, കുട്ടികളെ കോച്ചിംഗ് ക്യാമ്പിൽ ചേർക്കുകയും, മുടക്കമില്ലാതെ എല്ലാ ദിവസവും ക്യാമ്പിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് അഭ്യർത്ഥിക്കുന്നു. സീറ്റുകൾ പരിമിതമായതിനാൽ, മുൻകൂട്ടി കുട്ടികളുടെ  അഡ്മിഷൻ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.

               


ഫീസിനെസംബന്ധിച്ചും സമയക്രമത്തിനെസംബന്ധിച്ചും കൂടുതൽ അന്വേഷണങ്ങൾക്ക് - പി. സി. റോയി - 9947451502 , 9074264524


Gpay 9947451502

Friday, February 14, 2025

വൃത്തിയുടെ ഇടം തേടി എൻ സി സി ഉന്നത ഉദ്യോഗസ്ഥർ റാന്നി പഞ്ചായത്ത്‌ വഴിയിടത്തിൽ എത്തി

വൃത്തിയുടെ ഇടം തേടി NCC ഉന്നത ഉദ്യോഗസ്ഥർ റാന്നി പഞ്ചായത്ത്‌ വഴിയിടത്തിൽ എത്തി. വൃത്തിയിൽ ഉന്നത സ്ഥാനംവഴിയിടത്തിന് എന്ന് അഭിമാനത്തോടെ ഉദ്യോഗസ്ഥർ.വിവരം അറിഞ്ഞുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റും, മെമ്പറും സ്ഥലത്ത് എത്തി. കൂടി കാഴ്ചയ്ക്ക് ശേഷം സന്തോഷത്തോടെ മടക്കം. റാന്നി പഞ്ചായത്തിന് അഭിമാനം ടേക് എ ബ്രേക്ക്‌.

റാന്നിയുടെ അഭിമാനം പഞ്ചായത്ത്‌ വഴിയിടംതന്നെ. ശബരിമല യാത്രയിൽ വൃത്തിയുള്ള ഇടത്താവളം അന്വേഷിച്ചുകൊണ്ട് NCC ഉദ്യോഗസ്ഥർ റാന്നി പഞ്ചായത്ത്‌ കുടുംബ ശ്രീ നടത്തുന്ന ടേക് എ ബ്രേക്കിൽ എത്തിയത്. വൃത്തിയുടെ കാര്യത്തിൽ ജില്ലയിലെ തന്നെ സർക്കാർ സംവിധാനത്തിൽ ഒന്നാമത് ഈ വഴിയിടം .അങ്ങനെ തന്നെ അഭിമാനത്തോടെ പറയാം. വഴിയിടത്തിൽ വിശ്രമിച്ച് ലഘു ഭക്ഷണവും കഴിച്ചുകൊണ്ട് സന്തോഷത്തോടെ ഉദ്യോഗസ്ഥരുടെ മടക്കം.


 

പഞ്ചായത്ത്‌ പ്രസിഡന്റ് പ്രകാശ് കെ ആർ റും , വാർഡ് മെമ്പർ മന്ദിരം രാവിന്ദ്രനും സ്ഥലത്തെത്തി.എൻ സി സി തിരുവനന്തപുരം ഗ്രൂപ്പ്‌ കമാൻഡർ മേജർ ജനറൽ എൻ രമേശ്‌ ഷണ്മുഖം (VSM), മേജർ ജനറൽ ജി രമേശ്,കൊല്ലം ഗ്രൂപ്പ്‌ കമാണ്ടർ സുരേഷ്, ബ്രിഗേഡിയർ ആനന്ദപ്രസാദ്,എൻ സി സി പത്തനംതിട്ട ഗ്രൂപ്പ്‌ കമാണ്ടർ കേണൽ മായംഗ് ഗാർഗേ തുടങ്ങി പത്തോളം ഉദ്യോഗസ്ഥർ ആണ് ശബരിമല ദർശനത്തിനായി റാന്നിവഴി വിശ്രമ കേന്ദ്രം കൂടി ലക്ഷ്യമാക്കി എത്തിയത്.
 
                                     


മണ്ണാറകുളഞ്ഞിവഴി പോകാതെ മന്ദിരം വഴി വടശ്ശേരികരയ്ക്ക് പോയത്.വിവരം അറിഞ്ഞുകൊണ്ട് അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാലയും,കുടുംബ ശ്രീ അംഗങ്ങൾ എന്നിവരും സ്ഥലത്തെത്തി  ഉദ്യോഗസ്ഥരുമായി സന്തോഷം പങ്കിട്ടു.


NCC Officials Visits Vazhiyidam at Mandiram, Ranni