പ്രിയ മാതാപിതാക്കളെ,
കഴിഞ്ഞ 15 വർഷങ്ങളായി, കായിക മേഖലയിൽ നിരവധി പ്രതിഭകളെ സൃഷ്ടിക്കുകയും, റാന്നിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി യുവതീയുവാക്കളിലും, മദ്ധ്യവയസ്കരിലും ജീവതശൈലീരോഗങ്ങളിൽ നിന്നും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന മഹത്പ്രസ്ഥാനമാണ് ജന്യുവിൻ ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട്. രാവിലെയും വൈകുന്നേരവുമായി ഏകദേശം നൂറിൽപ്പരം ബാഡ്മിൻറൺ താരങ്ങൾ പ്രാക്ടീസിനെത്തുന്ന പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികച്ച കായിക സ്റ്റേഡിയമാണിതെന്ന് അഭിമാനപൂർവ്വം അറിയിക്കുന്നു. ഏകദ്ദേശം 5000 ചതുരശ്ര അടിയിൽ 3 ഇൻഡോർ ഷട്ടിൽ കോർട്ടുകളും, മിനി ജിംനേഷ്യവും, പവലിയനും, അടിസ്ഥാന സൗകര്യങ്ങളും, തടസ്സരഹിതമായി വെള്ളവും വെളിച്ചവും ഇവിടെ ഒരുക്കിയിട്ടുമുണ്ട്. റാന്നിയിൽ നിന്നും ഏകദേശം 3 കിലോമീറ്ററിനുള്ളിൽ ഗ്രാമീണ അന്തരീക്ഷത്തിൽ, സിറ്റാഡൽ സ്കൂളിനും, സെൻറ് മേരീസ് സ്കൂളിനും സമീപത്തായി സ്ഥിതിചെയ്യുന്നു.
ജന്യുവിൻ ഇൻഡോർ കോർട്ടിൻ്റെ അഭിമുഖ്യത്തിൽ, കഴിഞ്ഞ 10 വർഷങ്ങളായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ബാഡ്മിൻറൺ കോച്ചിംഗ് ക്യാമ്പ് പതിവുപോലെ ഈ വർഷവും ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
നമുക്ക് ചുറ്റും ലഹരി ലഹരി നിറയുന്ന ഈ സാഹചര്യത്തിൽ, നമ്മുടെ കുട്ടികൾ ആ ചതിക്കുഴിയിലേക്ക് വീഴാതിരിക്കാൻ, കുട്ടികളുടെ ശ്രദ്ധയും താല്പര്യങ്ങളും ബാഡ്മിൻറണിലേക്ക് വഴിതിരിച്ചു വിടാനുള്ള എൻ്റെ എളിയൊരു ശ്രമമാണിത്. ലഹരി ഉപയോഗവും, മൊബെൽ ഫോണിൻ്റെ അതിപ്രസരവും നിമിത്തം കുട്ടികളിലുണ്ടാകുന്ന, സ്വഭാവവൈകൃതങ്ങൾ നമ്മുടെ സമൂഹത്തിൽ വ്യാപരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, കുട്ടികളെ നേർവഴിക്കു നയിക്കുവാൻ കായികവിനോദങ്ങൾക്ക് മാത്രമെ സാധ്യമാകൂയെന്ന് എവർക്കും അറിവുള്ളതാണല്ലോ. കുട്ടികളെ ചെറുപ്പത്തിൽ തന്നെ കായിക മേഖലയിലേയ്ക്ക് ആകർഷിക്കുവാനും ചിട്ടയായ മികച്ച പരിശീലനം നൽകുവാനും മാതാപിതാക്കൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലെ ആരോഗ്യമുള്ള മനസ്സും, ബുദ്ധിവികസനവും ഉണ്ടാവുകയുള്ളൂയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കളിക്കളത്തിലെ തോൽവികളും, മുന്നേറ്റങ്ങളും, വിജയങ്ങളും, സങ്കടങ്ങളും, സന്തോഷങ്ങളും കുട്ടികൾക്ക് ജീവിത പാഠങ്ങളാകുമെന്നതിൽ സംശയമില്ല.
മറ്റുള്ള കായിക വിനോദങ്ങൾ പരിശീലിപ്പിക്കുന്നതിനെക്കാൾ, ബാഡ്മിൻ്റൺ പരിശീലിക്കുന്നതായിരിക്കും കുട്ടികളുടെ കായികവും ബുദ്ധിപരമായതുമായ വളർച്ചയ്ക്ക് നന്ന്. കഠിനമായ കായിക അധ്വാനമോ പരിശീലനമോ ആവശ്യമില്ലാത്തതും, മഴ കൊള്ളാതെയും വെയിൽ ഏൽക്കാതെയും ഇൻഡോർ കോർട്ടുകളിൽ നടത്തുന്ന ലഘു പരിശീലന മുറകളാൽ കുട്ടികളുടെ ശരീരഘടനയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു. ഔട്ട്ഡോർ ഗെയിമുകൾ പരിശീലിപ്പിക്കുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള അപകടങ്ങളോ, പരിക്കുകളോ ബാഡ്മിൻ്റണിൽ തുലോം കുറവായിരിക്കും. തുടർന്ന് കളികൾ പരിശീലിപ്പിക്കുന്നതോടുകൂടി, കുട്ടികളിടെ മടിയൻ സ്വഭാവം മാറ്റിയെടുക്കുവാനും, പ്രതികരണശേഷി ത്വരിതപ്പെടുത്തുവാനും, എതിരാളികളുടെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ്, ബുദ്ധിപൂർവ്വം മത്സരങ്ങൾ വിജയിപ്പിക്കുവാനും പരിശീലിക്കുന്നു. ഇത് കുട്ടികളിൽ ആരോഗ്യപരമായി വീറും വാശിയും വർദ്ധിപ്പിക്കുന്നതിനും, ജയപരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും സാധ്യമാകുന്നു. ഈ അവധിക്കാലത്ത് സമപ്രായക്കാരായ പുതിയ കുട്ടികളുമായി ഇടപഴകുന്നതിന് അവസരം ലഭിക്കുന്നതിനാൽ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിനും സ്നേഹവും പരസ്പരബഹുമാനവും കുട്ടികളിൽ ഉണ്ടാക്കുന്നതിനും സാധിക്കുന്നു.
നമ്മുടെ കുട്ടികൾ നാശത്തിലേയ്ക്കും, ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും കൂപ്പുകുത്താതെ, ഉത്തമ പൗരന്മാരായി വളർത്തിയെടുത്തെങ്കിൽ മാത്രമേ, ജീവിതവിജയവും ആര്യോഗ്യമുള്ള സമൂഹത്തെയും സൃഷ്ടിക്കാൻ സാധ്യമാകൂ.
നിരവധി സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളതും KBSA അംഗീകാരമുളള പരിശീലകനുമായ ഡിനു തങ്കച്ചനൊപ്പം, കഴിഞ്ഞ 40 വർഷമായി ബാഡ്മിൻറൺ മേഖലയുമായി അഭേദ്യബന്ധമുള്ള ഞാനുമുണ്ടാകും. കൂടാതെ, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസിലിംഗ് നൽകുന്നതിന് പ്രമുഖ വ്യക്തിത്വങ്ങൾ കൂടിയുണ്ടാകും.
5 വയസ്സ് മുതലുള്ള കുട്ടികൾക്ക് ഇവിടെ ബാഡ്മിൻറൺ പരിശീലനം ലഭ്യമാണ്. കഴിഞ്ഞ 10വർഷങ്ങളിൽ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികളും അവരുടെ മാതാപിതാക്കളും നൽകിയ പിന്തുണയാണ്, ഈ വർഷവും ഇത്തരത്തിലൊരു കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുവാൻ പ്രചോദനമായത്. ഈ അവധിക്കാലത്ത് കുട്ടികളുടെ ചിന്തയിലേക്ക് കളികളും വ്യായാമങ്ങളും എത്തുമ്പോൾ, അനാവശ്യ ദുഃർചിന്തകളും മൊബൈൽ ഫോണും ഒഴിവാവുകയും, ചെയ്യുമെന്നാണ് അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത്.
മാതാപിതാക്കൾ, ജന്യുവിൻ ഇൻഡോർ സ്റ്റേഡിയത്തിൽ നേരിട്ടെത്തി ബോധ്യപ്പെട്ടശേഷം, കുട്ടികളെ കോച്ചിംഗ് ക്യാമ്പിൽ ചേർക്കുകയും, മുടക്കമില്ലാതെ എല്ലാ ദിവസവും ക്യാമ്പിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് അഭ്യർത്ഥിക്കുന്നു. സീറ്റുകൾ പരിമിതമായതിനാൽ, മുൻകൂട്ടി കുട്ടികളുടെ അഡ്മിഷൻ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.
ഫീസിനെസംബന്ധിച്ചും സമയക്രമത്തിനെസംബന്ധിച്ചും കൂടുതൽ അന്വേഷണങ്ങൾക്ക് - പി. സി. റോയി - 9947451502 , 9074264524
Gpay 9947451502
No comments:
Post a Comment