വൃത്തിയുടെ ഇടം തേടി NCC ഉന്നത ഉദ്യോഗസ്ഥർ റാന്നി പഞ്ചായത്ത് വഴിയിടത്തിൽ എത്തി. വൃത്തിയിൽ ഉന്നത സ്ഥാനംവഴിയിടത്തിന് എന്ന് അഭിമാനത്തോടെ ഉദ്യോഗസ്ഥർ.വിവരം അറിഞ്ഞുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റും, മെമ്പറും സ്ഥലത്ത് എത്തി. കൂടി കാഴ്ചയ്ക്ക് ശേഷം സന്തോഷത്തോടെ മടക്കം. റാന്നി പഞ്ചായത്തിന് അഭിമാനം ടേക് എ ബ്രേക്ക്.
റാന്നിയുടെ അഭിമാനം പഞ്ചായത്ത് വഴിയിടംതന്നെ. ശബരിമല യാത്രയിൽ വൃത്തിയുള്ള ഇടത്താവളം അന്വേഷിച്ചുകൊണ്ട് NCC ഉദ്യോഗസ്ഥർ റാന്നി പഞ്ചായത്ത് കുടുംബ ശ്രീ നടത്തുന്ന ടേക് എ ബ്രേക്കിൽ എത്തിയത്. വൃത്തിയുടെ കാര്യത്തിൽ ജില്ലയിലെ തന്നെ സർക്കാർ സംവിധാനത്തിൽ ഒന്നാമത് ഈ വഴിയിടം .അങ്ങനെ തന്നെ അഭിമാനത്തോടെ പറയാം. വഴിയിടത്തിൽ വിശ്രമിച്ച് ലഘു ഭക്ഷണവും കഴിച്ചുകൊണ്ട് സന്തോഷത്തോടെ ഉദ്യോഗസ്ഥരുടെ മടക്കം.
പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കെ ആർ റും , വാർഡ് മെമ്പർ മന്ദിരം രാവിന്ദ്രനും സ്ഥലത്തെത്തി.എൻ സി സി തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ മേജർ ജനറൽ എൻ രമേശ് ഷണ്മുഖം (VSM), മേജർ ജനറൽ ജി രമേശ്,കൊല്ലം ഗ്രൂപ്പ് കമാണ്ടർ സുരേഷ്, ബ്രിഗേഡിയർ ആനന്ദപ്രസാദ്,എൻ സി സി പത്തനംതിട്ട ഗ്രൂപ്പ് കമാണ്ടർ കേണൽ മായംഗ് ഗാർഗേ തുടങ്ങി പത്തോളം ഉദ്യോഗസ്ഥർ ആണ് ശബരിമല ദർശനത്തിനായി റാന്നിവഴി വിശ്രമ കേന്ദ്രം കൂടി ലക്ഷ്യമാക്കി എത്തിയത്.
മണ്ണാറകുളഞ്ഞിവഴി പോകാതെ മന്ദിരം വഴി വടശ്ശേരികരയ്ക്ക് പോയത്.വിവരം അറിഞ്ഞുകൊണ്ട് അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാലയും,കുടുംബ ശ്രീ അംഗങ്ങൾ എന്നിവരും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി സന്തോഷം പങ്കിട്ടു.