നിലയ്ക്കൽ അയ്യപ്പൻ മാരുടെ വാഹനം കൂട്ടിയിടിച്ചു. 18 പേർക്ക് പരുക്ക്. കാര്യമായി പരുക്കുള്ള 10 പേരെ കോട്ടയം, പത്തനംതിട്ട ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പമ്പ നിലയ്ക്കൽ :ഇന്ന് രാവിലെ 10:15 ന് ബ്രേക്ക് പോയ അയ്യപ്പൻ മാരുടെ വാഹനം മുന്നിൽ പോയ കാറിന്റെ പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരുക്ക് പറ്റി.പാലക്കാട് ആലത്തു്ർ സ്വദേശികളും, തിരുവനന്തപുരം വിലപ്പിൽശാല സ്വദേശികളുമാണ് അയ്യപ്പ ഭക്തർ. ഒരു കുട്ടി മാളികപ്പുറവും രണ്ടു കുട്ടികളുമുണ്ട്. ഒരു വാഹനത്തിൽ 13 പേരും മറ്റൊന്നില്ല 6 പേരുമായിരുന്നു.
നിലയ്ക്കൽവാഹന പാർക്കിങ്ങിൽ നിന്നും ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട വാൻ മുന്നിൽ പമ്പയ്ക്ക് പോയ കാറിൽ ഇടിച്ചാണ് അപകടം. ഗുരുതര പരുക്കുള്ള ഒരാളെ നേരിട്ട് ആമ്പുലൻസിൽ കോട്ടയത്തു കൊണ്ടുപോയി. ബാക്കി ആളുകളെ നിലയ്ക്കൽ ആശുപത്രിയിൽ എത്തിച്ചിട്ടാണ് പത്തനംതിട്ടയുക്കും കോട്ടയത്തും കൊണ്ടുപോയത്.
വിളപ്പുശാല സ്വദേശികൾ സെൻ (18),അനുരുദ്ധ് (8),വിപിൻ (30)അനിക്കുട്ടൻ (18)ആലത്തുർ സ്വദേശികൾ രാജൻ (52)അഭിൻദാസ് (22)ദാസ് (58)പ്രവീൺ (33),ആശ (7)കുട്ടൻ (68)എന്നിവർക്കാണ് സാരമായി പരുക്കുള്ളത്. രണ്ട് പേര് വാഹനത്തിൽ കുടുങ്ങിപ്പോയിരുന്നു. എല്ലാവർക്കും സേവനമായി അയ്യപ്പൻ മാരോട് ഒപ്പം പോലീസും, മോട്ടോർ വാഹന വകുപ്പും ഉണ്ടായിരുന്നു.
No comments:
Post a Comment